ചെന്നൈ: ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. ആംസ്ട്രോംഗ് ആണ് വെള്ളിയാഴ്ച വെട്ടേറ്റ് മരിച്ചത്. ആംസട്രോങിനെ പ്രതികള്‍ പിന്തുടര്‍ന്നത് ഡെലിവറി ബോയ്‌സിന്റെ വേഷത്തിലാണെന്നാണ് വിവരം.
പൊന്നൈ ബാല, രാമു, തിരുവെങ്ങാടം, തിരുമലൈ, സെല്‍വരാജ്, മണിവണ്ണന്‍, സന്തോഷ്, അരുള്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് ചെന്നൈ അഡീഷണല്‍ കമ്മീഷണര്‍ (നോര്‍ത്ത്) പറഞ്ഞു. മുന്‍ വൈരാഗ്യവും പ്രതികാരവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.