മോദിയുടെ വിരുന്നിൽ പങ്കെടുത്ത ബിഎസ്പി എംപി, പാർട്ടി വിട്ട് ബിജെപിക്കൊപ്പം പോയി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ബിഎസ്പി എംപി ബിജെപിയിൽ ചേർന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിഎസ്പി എം പി റിതേഷ് പാണ്ഡേയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഞായറാഴ്ച രാവിലെയാണ് റിതേഷ് രാജി വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നേതൃത്വത്തില്‍ റിതേഷ് പാണ്ഡയെ പാര്‍ട്ടിലേക്ക് സ്വീകരിച്ചു. ‌യുപി അംബേദ്കര്‍ നഗറില്‍നിന്നുള്ള എംപിയാണ് റിതേഷ് പാണ്ഡേ. റിതേഷ് പാണ്ഡേയുടെ പിതാവ് രാകേഷ് പാണ്ഡേ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയാണ്. ബിഎസ്പിക്ക് തന്റെ സേവനം ആവശ്യമില്ലെന്ന് വ്യക്തമായതോടെയാണ് പാർട്ടി വിട്ടതെന്ന് റിതേഷ് രാജിക്കത്തിൽ വ്യക്തമാക്കി. അതേസമയം, രണ്ടാമതും മത്സരിക്കാൻ സിറ്റിങ് സീറ്റ് ലഭിച്ചേക്കില്ലെന്ന സൂചനയെ തുടർന്നാണ് രാജിയെന്നും പറയുന്നു. ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ബന്‍സാലുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും വിവരമുണ്ട്. രാജിക്ക് പിന്നാലെ റിതേഷിന് വീണ്ടും മത്സരിക്കാൻ അവസരം നൽകുമായിരുന്നില്ലെന്ന സൂചന നൽകി മായാവതിയും സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. അതേസമയം, മറ്റൊരു ബിഎസ്പി എം.പി.കൂടി പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചനയുണ്ട്.

BSP MP Ritesh Pandey who attend PM Modi reception join bjp

More Stories from this section

family-dental
witywide