‘ഇന്ത്യക്ക് സ്വാഗതം’, ഉച്ചകോടിക്ക് മുന്നോടിയായി ബുർജ് ഖലീഫയിൽ സന്ദേശം, ഇന്ത്യ-യുഎഇ ബന്ധം ലോകത്തിന് മാതൃകയെന്ന് ഷെയ്ഖ് ഹംദാൻ

ദുബായ്: ലോക സർക്കാർ ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായി ഇന്ന് പങ്കെടുക്കാനിരിക്കുന്ന ഇന്ത്യക്ക് സ്വാഗതമോതി ബുർജ് ഖലീഫയിൽ സ്നേഹ സന്ദേശം. ബുർജ് ഖലീഫയിൽ ഇന്ത്യയുടെ ദേശീയ പതാക ആലേഖനം ചെയ്തുകൊണ്ടാണ് ഇന്ത്യക്ക് സ്വാഗതമേകിയിരിക്കുന്നത്. ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ആണ് ത്രിവർണ നിറമണിഞ്ഞ ബുർജിന്‍റെ ചിത്രം പങ്കു വെച്ചത്. ഇന്ത്യ – യു എ ഇ ബന്ധം ലോകത്തിനു മാതൃകയെന്നു ഷെയ്ഖ് ഹംദാൻ ചൂണ്ടികാട്ടി.

അതേസമയം 3 ദിവസങ്ങളിലായി ദുബായിയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയുടെ അവസാന ദിവസത്തെ വിശിഷ്ടാതിഥിയായാണ് ഇന്ത്യ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുക. മോദിയുടെ ഗൾഫ് സന്ദർശനത്തിലെ പ്രധാന അജണ്ടകളിലൊന്നാണ് ലോക സർക്കാർ ഉച്ചകോടി.

ആഗോള വെല്ലുവിളികൾ നേരിടുന്നതിനും ഭാവി സർക്കാരുകൾ രൂപപ്പെടുത്തുന്നതിനും ലോക രാജ്യങ്ങൾ ഒന്നിക്കണമെന്ന ആഹ്വാനത്തോടെയാണ് ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ തുടക്കമായത്. ജനങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിൽ സഹകരണം വേണമെന്നും ഉച്ചകോടി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചിലേറെ ലോക നേതാക്കളും 140 സർക്കാർ പ്രതിനിധികളും 85 രാജ്യാന്തര സംഘടനാ ഭാരവാഹികളും ഉൾപ്പെടെ പങ്കെടുക്കുന്ന വലിയ സമ്മേളനമായി ഉച്ചകോടി മാറിയിട്ടുണ്ട്.

Burj Khalifa lit up with Indian flag ahead of PM Modi address at Dubai World Government Summit

More Stories from this section

family-dental
witywide