‘എണ്ണയും ​ഗ്യാസും അമേരിക്കയിൽ നിന്ന് വാങ്ങണം, അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ അനന്തര ഫലം അനുഭവിക്കേണ്ടി വരും’; ഭീഷണിയുമായി വീണ്ടും ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയുമായി വ്യാപാര വിടവ് കുറച്ചില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി. എണ്ണയുടെയും വാതകത്തിൻ്റെയും ഭൂരിഭാഗവും യൂറോപ്യൻ യൂണിയൻ യുഎസിൽ നിന്ന് വാങ്ങണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ, അധിക താരിഫ് ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് തൻ്റെ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ഇക്കാര്യം പറഞ്ഞത്. ഏറെക്കാലമായി യൂറോപ്പ് യുഎസിൻ്റെ മേൽ കുതിരകയറുകയാണ്. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിച്ചു. ഇങ്ങനെ തുടർന്നാണ് നാറ്റോയ്ക്ക് യുഎസ് നൽകുന്ന എല്ലാ അധിക ധനസഹായവും നിർത്തുമെന്ന് ട്രംപ് പറഞ്ഞു. 2022-ലെ വിവരങ്ങൾ പ്രകാരം യൂറോപ്യൻ യൂണിയനുമായുള്ള അമേരിക്കയുടെ നിലവിലെ വ്യാപാര കമ്മി 202.5 ബില്യൺ ഡോളറാണ്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള അമേരിക്കൻ ഇറക്കുമതി ആ വർഷം 553.3 ബില്യൺ ഡോളറായിരുന്നപ്പോൾ യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി 350.8 ബില്യൺ ഡോളറായിരുന്നു. വ്യാപാര അസന്തുലിതാവസ്ഥയെ വേഗത്തിൽ പരിഹരിക്കാനാണ് ട്രംപിന്റെ ശ്രമം. യുഎസിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മാറിമാറി വരുന്ന ഭരണകൂടങ്ങൾ നടത്തിയ മോശമായ ഇടപാടുടെ ഫലമാണ് അമേരിക്ക ഇപ്പോൾ അനുഭവിക്കുന്നതെന്നും ഉയർന്ന താരിഫുകൾ ഇത് പരിഹരിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നു.

Buy Oil And Gas From US Or Else Donald Trump Threatens Europe

More Stories from this section

family-dental
witywide