ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ ഇന്ത്യാ മുന്നണി തരംഗം. വോട്ടെടുപ്പ് നടന്ന 13 ൽ 11 ഇടത്തും കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉള്ള ഇന്ത്യാ മുന്നണി ആണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യാ സഖ്യത്തിലെ കോണ്‍ഗ്രസ്, എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ സ്ഥാനാര്‍ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. ഒരിടത്ത് ബിജെപിയും ഒരു സീറ്റില്‍ സഖ്യകക്ഷിയായ ജെഡിയുവും മുന്നിലാണ്.
പഞ്ചാബിലെ ജലന്ധറിൽ എഎപി സ്ഥാനാർഥി വിജയിച്ചു. 10 ഇടത്ത് ഇന്ത്യാ മുന്നണി സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. 2 ഇടത്ത് മാത്രമാണ് എൻഡിഎയ്ക്ക് ലീഡ്. ഹിമാചൽപ്രദേശിലെ മൂന്നു സീറ്റുകളിലും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്.
ബംഗാളിലെ 4 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾക്കും തമിഴ്നാട്ടിലെ ഏക സീറ്റിൽ ഡിഎംകെ സ്ഥാനാർഥിയ്ക്കും അനുകൂലമാണ് ആദ്യ ട്രെന്റുകൾ. ബിഹാറിലെയും മധ്യപ്രദേശിലെയും സീറ്റുകളിൽ മാത്രമാണ് എൻഡിഎ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്.
ബിഹാർ, ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യം ആദ്യമായി നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തിൽ ആണ് ഇന്ത്യാ മുന്നണി വൻ നേട്ടം കൈവരിച്ചത്.