ദില്ലി: പൗരത്വ ദേദഗതി നിയമം (സിഎഎ) രാജ്യത്തെ മുസ്‌ലിംകളെ ബാധിക്കില്ലെന്നും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓള്‍ ഇന്ത് മൗലാന ഷഹാബുദീന്‍ റസ്‌വി ബറേല്‍വി. കേന്ദ്രസര്‍ക്കാര്‍ സിഎഎ നടപ്പാക്കിയതിനെ സ്വാഗതം ചെയ്യുന്നു. നിയമത്തെക്കുറിച്ച് രാജ്യത്തെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണയുണ്ട്. എന്നാൽ, ഈ നിയമം മുസ്ലിംകളുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ അക്രമം നേരിടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ മുന്‍പ് നിയമം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഒരു മുസ്‌ലിമിന്റെ പോലും പൗരത്വം ഇതുമൂലം ഇല്ലാതാകില്ലെന്നും മുമ്പ് വലിയ പ്രതിഷേധം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണെന്നും ചിലർ ഇപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2019ൽ പാസാക്കിയ നിയമം, ഇന്നലെയാണ് പ്രാബല്യത്തിൽ വന്നത്. പ്രാബല്യം നൽകിയതിന് തൊട്ടുപിന്നാലെ പലയിടത്തും സമരങ്ങൾക്ക് തുടക്കമായി.
CAA not affected muslims, says muslim jamat