സിഎഎ വെബ് സൈറ്റ് റെഡി, പൗരത്വത്തിന് ഫോൺ നമ്പറും ഇമെയിലും നിർബന്ധം; വിമർശനങ്ങൾക്കിടയിലും പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട്

ദില്ലി: പ്രതിപക്ഷ പാർട്ടികളുടെയടക്കം വിമർശനങ്ങൾ ശക്തമായി തുടരുമ്പോൾ പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കാൻ കേന്ദ്ര സർക്കാർ സി എ എ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്സൈറ്റാണ് പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കാനായി സജ്ജമാക്കിയിരിക്കുന്നത്.

ഇത് വഴി പൗരത്വത്തിന് അപേക്ഷിക്കാൻ അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇ മെയിലും നിർബന്ധമാണെന്ന് വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷകർ ഇന്ത്യയിലുള്ളവരാണെങ്കിൽ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിനാണ് അപേക്ഷയുടെ കോപ്പി സമർപ്പിക്കേണ്ടത്. അപേക്ഷ ലഭിച്ച ശേഷം വ്യക്തിയുടെ പശ്ചാത്തലം അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചാകും പൗരത്വം ലഭിക്കുക. അപേക്ഷകൾ പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്നാണ് വെബ്സൈറ്റിൽ പറയുന്നത്.

CAA website ready Indian citizenship online portal details CAA rules and How to apply for citizenship

More Stories from this section

family-dental
witywide