കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനും മുഖ്യമന്ത്രി മമത ബാനർജിക്കും ഹൈക്കോടതിയിൽ വമ്പൻ തിരിച്ചടി. 2011 ന് ശേഷം ബംഗാൾ സർക്കാർ നൽകിയ ഒ ബി സി സർട്ടിക്കറ്റുകളെല്ലാം കൽക്കട്ട ഹൈക്കോടതി റദ്ദാക്കി.
നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തു കൊണ്ടുള്ള പൊതുതാത്പര്യ ഹർജികളിലാണ് കോടതിയുടെ വിധി. അതേസമയം നിലവിൽ സർവീസിലുള്ളവരെയോ സംവരണത്തിന്റെ ആനുകൂല്യം നേടിയവരോ തിരഞ്ഞെടുപ്പുകളിൽ ജയിച്ചവർക്കോ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തിയും രാജശേഖർ മന്തയും വ്യക്തമാക്കി. 2011 ന് മുമ്പ് 66 ഒ ബി സി വിഭാഗങ്ങളെ തരംതിരിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഇടപെട്ടിട്ടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Calcutta HC cancels OBC certificates issued in West Bengal since 2011