കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ; യുജിസി നിര്‍ദ്ദേശിച്ച യോഗ്യതയില്ലെന്ന് വിശദീകരണം

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ പുറത്താക്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് വിസി ഡോ.എം.കെ.ജയരാജ് സംസ്‌കൃത സര്‍വകലാശാല വിസി എം.വി.നാരായണന്‍ എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലറാകാന്‍ യുജിസി നിശ്ചയിച്ച യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹിയറിംഗ് അടക്കം പൂര്‍ത്തിയാക്കിയാണ് ഗവര്‍ണര്‍ പുറത്താക്കൽ നടപടി സ്വീകരിച്ചത്.

കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെ മൂന്നു സർവകലാശാല വൈസ് ചാൻസലർമാർ രാജ്ഭവനിൽ ഹിയറിങ്ങിന് ഹാജരായിരുന്നു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നേരിട്ട് പങ്കെടുത്തപ്പോൾ കാലിക്കറ്റ് വി.സിക്കുവേണ്ടി അഭിഭാഷകൻ നേരിട്ടും സംസ്കൃത സർവകലാശാല വി.സിക്കുവേണ്ടി അഭിഭാഷകൻ ഓൺലൈനായും ഹാജരായി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വി.സി ഡോ. പി.എം. മുബാറക് പാഷ ദിവസങ്ങൾക്ക് മുമ്പ് രാജിക്കത്ത് നൽകിയതിനാൽ ഹാജരായില്ല.

സെര്‍ച്ച് കമ്മറ്റിയില്‍ യുജിസി നിബന്ധനകള്‍ പാലിക്കാത്തതാണ് പുറത്താക്കിയ ഇരു വി.സിമാര്‍ക്കും തിരിച്ചടിയായത്. കാലിക്കറ്റ് വി.സിയായി ഒറ്റപേര് മാത്രമാണ് സെര്‍ച്ച് കമ്മറ്റി ശുപാര്‍ശ ചെയ്തത്. ഇത് നിബന്ധനകള്‍ക്കെതിരാണ്. സംസ്‌കൃത വി.സിയെ തിരഞ്ഞെടുത്ത സെര്‍ച്ച് കമ്മറ്റിയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടതാണ് വിനയായത്.

More Stories from this section

family-dental
witywide