കാലിഫോർണിയ ജയിലിൽ സംഘർഷം, കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു, ആസൂത്രിത കൊലപാതകമെന്ന് സംശയം

കാലിഫോർണിയ: തെക്കൻ കാലിഫോർണിയയിലെ ജയിലിനുള്ളിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ മാഫിയ സംഘാഗവും കൊലക്കേസ് പ്രതിയുമായ ഒരാൾ കൊല്ലപ്പെട്ടു. ഇംപീരിയൽ കൗണ്ടിയിലെ കാലിപാട്രിയ സ്റ്റേറ്റ് ജയിലിനുള്ളിൽ ആൽബെർട്ടോ മാർട്ടിനെസ് (46) ആണ് മർദ്ദനമേറ്റ് മരിച്ചത്. തടവുകാരായ ജോർജ് ഡി. നെഗ്രെറ്റ്-ലാരിയോസ്, ലൂയിസ് ജെ ബെൽട്രാൻ ടൈലർ എ. ലുവ എന്നിവരാണ് പ്രതിയെ ക്രൂരമായി മർദിച്ചത്. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ ആൻഡ് റീഹാബിലിറ്റേഷൻ അറിയിച്ചു.

ഗുരുതരമായ പരുക്കേറ്റ മാർട്ടിനെസിന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി അധികൃതർ വെളിപ്പെടുത്തി. മാർട്ടിനെസിന്‍റെ മരണം ആസൂത്രിത കൊലപാതകമാണോയെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് മാർട്ടിനെസ് ശിക്ഷ അനുഭവിച്ച് വന്നിരുന്നത്.

More Stories from this section

family-dental
witywide