AT&T ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു; 109 ദശലക്ഷം പേരുടെ കോൾ ഡേറ്റ ചോർന്നു

AT&T ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ 109 ദശലക്ഷം ഉപഭോക്താക്കളുടെ കോൾ, ടെക്സ്റ്റ് വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായി കമ്പനിയുടെ വെളിപ്പെടുത്തൽ. 2022 മെയ് മുതൽ ഒക്ടോബർ വരെയുള്ള രേഖകളാണ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടത്. ഈ ഏപ്രിലിലാണ് വിവരങ്ങൾ ചോർന്നത്. ഒരാൾ പിടിയിലായതായും കമ്പനി അറിയിച്ചു. ഹാക്ക് ചെയ്ത ഡേറ്റയിൽ കോളുകളുടെയോ ടെക്‌സ്‌റ്റുകളുടെയോ ഉള്ളടക്കം അടങ്ങിയിട്ടില്ല, എന്നാൽ ബന്ധപ്പെട്ട നമ്പറുകളും ആശയവിനിമയങ്ങളുടെ എണ്ണവും സമയ ദൈർഘ്യവും ഉൾപ്പെടുന്നുണ്ട്.
ദേശീയ സുരക്ഷാ കാരണങ്ങളാലാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തു വിടാൻ വൈകിയതെന്നും കമ്പനി അറിയിച്ചു. ഏപ്രിൽ 14 ന് ഹാക്കർമാർ ഡേറ്റ മോഷ്ടിക്കാൻ തുടങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് കമ്പനി ഇക്കാര്യം ആദ്യം അറിയുന്നത്. ഏപ്രിൽ 25 വരെ ഡേറ്റ ചോർന്നിട്ടുണ്ട്.

ജോലി സ്ഥലങ്ങൾ, വീടിൻ്റെ ഏകദേശ ലൊക്കേഷനുകൾ, സഹപ്രവർത്തകർ സുഹൃത്തുക്കൾ എന്നിവവരുടെ വിവരങ്ങൾ തുടങ്ങിയവ ചോർന്ന ഡേറ്റവഴി ഉപയോഗിക്കപ്പെട്ടേക്കാം. വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന ഇമെയിൽ അല്ലെങ്കിൽ ടെക്‌സ്‌റ്റ് മെസേജുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
2019-ൽ 73 ദശലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ തട്ടിപ്പുകാർ മോഷ്ടിച്ച് “ഡാർക്ക് വെബിൽ” കൊടുത്തതായി AT&T വെളിപ്പെടുത്തി മാസങ്ങൾക്ക് ശേഷമാണ് ഈ പുതിയ സംഭവം.
കൂടുതൽ ഹാക്കുകളിൽ നിന്ന് തങ്ങളുടെ സിസ്റ്റങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും മോഷ്ടിച്ചവ പരസ്യമായി ലഭ്യമാണെന്ന് വിശ്വസിക്കുന്നില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ഹാക്ക് ചെയ്തത് ആരുടെയൊക്കെ വിവരങ്ങളാണ് എന്ന് കമ്പനി
ഉപഭോക്താക്കളെ അറിയിക്കും.

call records of 109 million AT&T customers were Stolen by hackers