ഇന്ത്യാ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമോ? രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി എന്തായിരിക്കും?

എൻആർഐ റിപ്പോർട്ടർ സ്പെഷൽ

ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് ആകെ കിട്ടിയിരിക്കുന്ന സീറ്റുകൾ 234 ആണ്. ഇതുകൂടാതെ 17 സ്വതന്ത്ര അംഗങ്ങളും ഉണ്ട്. ബിജെഡിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും, എം.ഐ.എമ്മുമൊക്കെ ഉള്‍പ്പെടുന്നതാണ് ഈ 17 അംഗങ്ങള്‍. ഇതില്‍ പത്ത് പേരുടെ പിന്തുണയും, ഒപ്പം നിലവില്‍ എന്‍.ഡി.എ സഖ്യത്തിലുള്ള നിതീഷ്കുമാറിന്റെയും ചന്ദ്രബാബുനായിഡുവിന്റേയുമായി 28 സീറ്റും കിട്ടിയാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റാകും. ഇത്തരമൊരു സാധ്യത ഉരുത്തിരിഞ്ഞ് വന്നാല്‍ എന്‍.ഡി.എക്ക് ഒപ്പമുള്ള ആര്‍.എല്‍.ഡി, എന്‍.സി.പി വിമത വിഭാഗം തുടങ്ങിയ പാര്‍ടികളുടെ അംഗങ്ങള്‍ കൂടി ഇന്ത്യാസഖ്യത്തിനൊപ്പം ചേരാം.
അതുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇന്ത്യ സഖ്യത്തിന് എപ്പോഴും ഉണ്ട്. പക്ഷെ, അതിന് പഴയ കൂട്ടുകാരായ നിതീഷ്കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും തിരിച്ചുകൊണ്ടുവന്നാല്‍ മാത്രമെ സാധിക്കു. തല്‍ക്കാലം അതിന് കഴിയില്ലെങ്കിലും ഭാവിയില്‍ ഈ സാധ്യത ഇന്ത്യാ സഖ്യത്തിന് മുന്നിലുണ്ട്.

സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി വരുമോ എന്നതുതന്നെയാണ് ഇനിയുള്ള ചോദ്യം.
2014ല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവുകൂടിയാണ് പത്ത് വര്‍ഷത്തിന് ശേഷം 2024ലെ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായിരിക്കുന്നത്. ലോക്സഭയില്‍ പത്ത് ശതമാനം സീറ്റ് ഇല്ലാത്തതിനാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ഇല്ലായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കാനുള്ള അംഗബലത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിനുണ്ട്. 99 സീറ്റിലാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത്. ലോക്സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി കോണ്‍ഗ്രസ് തിരിച്ചെത്തി. പപ്പു എന്ന മോദിയുടെ ആക്ഷേപത്തില്‍ നിന്ന് ഹിറോ ആയി രാഹുല്‍ ഗാന്ധി വളര്‍ന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തല്‍ക്കാലം കഴിയാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തുകയാണെങ്കില്‍ അത് പ്രതിപക്ഷ നിരയില്‍ വലിയ മുന്നേറ്റമാകും. മോദിക്കെതിരെ നേർക്കുനേര്‍ നിന്ന് പൊരുതാണ് രാഹുല്‍ കളത്തിലിറങ്ങുക. പ്രതിപക്ഷം കൂടുതല്‍ ശക്തമാകുന്നതും എന്‍.ഡി.എയിലെ അസ്ഥിര സാഹചര്യവും നരേന്ദ്ര മോദി സര്‍ക്കാരിന് വലിയ തലവേദനകള്‍ തന്നെയാകും ഭാവിയില്‍ ഉണ്ടാക്കുക.

Can India Alliance be able to Form A Govt At Centre, What is waiting for Rahul

More Stories from this section

family-dental
witywide