‘രണ്ടാമതും രേഖകൾ സമർപ്പിക്കണം’; ഇന്ത്യൻ വിദ്യാർഥികളോട് കാനഡ, കടുത്ത ആശങ്ക

ഇന്ത്യൻ വിദ്യാർഥികളോട് രണ്ടാമതും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കാനഡ. സ്റ്റഡി പെർമിറ്റ്, വിസ, മറ്റ് വി​​​​​ദ്യാഭ്യാസ രേഖകൾ തുടങ്ങിയവ വീണ്ടും സമർപ്പിക്കാനാണ് കനേഡിയൻ അധികൃതർ ആവശ്യപ്പെട്ടത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (ഐആര്‍സിസി) വകുപ്പാണ് ഇത് സംബന്ധിച്ച് വിദ്യാർഥികൾക്ക് ഇമെയിലയച്ചത്.

അധികൃതരുടെ അപ്രതീക്ഷിത നീക്കം വിദ്യാർഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികൾക്ക് നിരവധി ഇമെയിലുകൾ ലഭിച്ചിരുന്നു. ചിലരോട് നേരിട്ട് ഐആർസിസി ഓഫീസുകളിൽ എത്താനും ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകണമെന്ന് വിദ്യാർഥികൾ ഐആർസിസിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഐആർസിസിയുടെ നിർദേശങ്ങൾ പിന്തുടരാനാണ് വിദ​ഗ്ദനിർദേശം.

സമീപ വർഷങ്ങളിൽ, അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ​ഗണ്യമായ വർധനവാണ് കാനഡയിലുണ്ടായിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നത് കാനഡയിലാണ്. 4.2 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ പഠിക്കന്നത്. 3.3 ലക്ഷം ഇന്ത്യൻ വിദ്യാർഥികളുമായി അമേരിക്കയാണ് തൊട്ടുപിന്നിൽ.

Canada asked to Indian students to submit certificates

More Stories from this section

family-dental
witywide