ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നിറം മങ്ങിയ സ്വപ്‌നമായി കാനഡ

ന്യൂഡല്‍ഹി: സമീപകാല റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കാനഡ എന്ന മോഹം പല ഇന്ത്യക്കാര്‍ക്കും ഇനി നിറം മങ്ങിയ സ്വപ്‌നമായി മാറും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രോസസ്സ് ചെയ്ത കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളില്‍ ഗണ്യമായ കുറവുണ്ടായതായി സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് വിദ്യാഭ്യാസ മേഖലയില്‍ വലിയ തരത്തിലുള്ള ആശങ്കയുണ്ടാക്കുന്നു.

2023 ജൂലൈയ്ക്കും ഒക്ടോബറിനും ഇടയില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഏകദേശം 146,000 പുതിയ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കായി പ്രോസസ്സ് ചെയ്തതായി അപ്ലൈ ബോര്‍ഡ് റിപ്പോര്‍ട്ട് കാണിക്കുന്നു. എന്നിരുന്നാലും, 2023 ലെ അതേ കാലയളവില്‍, ഈ കണക്കുകള്‍ 87,000-ല്‍ താഴെയായി കുറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികല്‍ക്കുള്ള സ്റ്റഡി പെര്‍മിര്‍റ്റ് വിസയില്‍ ഇപ്പോള്‍ വര്‍ഷം തോറും 41ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

2022-നെ അപേക്ഷിച്ച് 2023 ല്‍ 47 ശതമാനത്തിന്റെ കുറവാണ് വിദ്യാര്‍ത്ഥി വിസയില്‍ വന്നിരിക്കുന്നത്.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പിരിമുറുക്കങ്ങള്‍ തകര്‍ച്ചയ്ക്ക് ഒരു വ്യക്തമായ കാരണമായി തോന്നുമെങ്കിലും, അത് മാത്രമല്ല ഇതിനു പിന്നലെ കാരണം. കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവും അവസരങ്ങളുടെ കുറവുകളും കാനഡയിലെ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ പങ്കുവെക്കാനുള്ള ഒരു വേദിയായി സോഷ്യല്‍ മീഡിയ മാറിയിരിക്കുകാണിപ്പോള്‍. ഇത്തരത്തില്‍ കാനഡയുടെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടി വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തുന്നതും കാനഡ എന്ന സ്വപ്‌നത്തില്‍ നിന്നും പലരും പിന്മാറാന്‍ കാരണമായിട്ടുണ്ട്.

വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും കണക്കിലെടുത്ത്, കനേഡിയന്‍ ഗവണ്‍മെന്റ് ഒരു അഫോര്‍ഡബിലിറ്റി പ്ലാന്‍ നടപ്പിലാക്കി. ഇതിന്‍പ്രകാരം കാനഡയില്‍ ഇപ്പോള്‍ ജീവിതച്ചിലവ് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

പ്രോസസ്സ് ചെയ്ത അപേക്ഷകളില്‍ കുറവുണ്ടായിട്ടും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്റ്റഡി പെര്‍മിറ്റ് അംഗീകാര നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 32,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ പഠിക്കാന്‍ അനുമതി ലഭിച്ചു.

More Stories from this section

family-dental
witywide