“ഹർദീപ് സിംഗ് നിജ്ജാർ ഒരു വിദേശ തീവ്രവാദി ആയിരുന്നു”: ട്രൂഡോയെ തള്ളി കാനഡ പ്രതിപക്ഷ നേതാവ് മാക്സിം ബെർണിയർ

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകാൻ കാരണമായ ഹർദീപ് സിംഗ് നിജ്ജാർ ഒരു ‘വിദേശ തീവ്രവാദി’ ആയിന്നു എന്നും മരണാന്തരം ആണെങ്കിൽ കൂടി അയാളുടെ കനേഡിയൻ പൌരത്വം തിരിച്ചെടുക്കണമെന്നും കാനഡ പ്രതിപക്ഷ നേതാവും പീപ്പിൾസ് പാർട്ടി ഓഫ് കാനഡ നേതാവുമായ മാക്സിം ബെർണിയർ. എക്സിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഖാലിസ്ഥാനി തീവ്രവാദിയായ ഹർദീപ് സിംഗ് നിജ്ജാർ ഒരു കനേഡിയൻ ആയിരുന്നു. – ഈ മിഥ്യ ഇനിയെങ്കിലും പൊളിയണം.

“അയാൾ ഒരു വിദേശ തീവ്രവാദിയായിരുന്നു. 1997 മുതൽ കാനഡയിൽ അഭയം തേടാൻ വ്യാജ രേഖകൾ ഉപയോഗിച്ച വ്യക്തിയാണ് അയാൾ. പല തവണ അയാളുടെ പ്രവേശനം നിഷേധിക്കപ്പെട്ടതാണ്. എന്തൊക്കെയോ വ്യാജ അവകാശവാദങ്ങളും , വ്യാജ രേഖകളും നൽകി അയാൾ 2007 ൽ എങ്ങനെയൊക്കെയോ കനേഡിയൻ പൌരത്വം കരസ്ഥമാക്കി. അയാളുടെ പൌരത്വം അഡ്മിനിസ്ട്രേറ്റിവ് തലത്തിൽ സംഭവിച്ച പിഴവായിരുന്നു. അഭയം ( Asylum) നൽകാൻ യോഗ്യതയുള്ള ഒരു വ്യക്തിയല്ലായിരുന്നു നിജ്ജാർ. വ്യാജ അഭയാർഥിയായ ഇയാളെ നാടുകടത്തേണ്ടതായിരുന്നു. നിജ്ജാർ ഒരു കനേഡിയൻ ആയിരുന്നില്ല. ഈ ഭരണപരമായ പിഴവ് ശരിയാക്കാൻ മരണാനന്തരം അദ്ദേഹത്തിൻ്റെ പൗരത്വം എടുത്തുകളയണം. “ബെർണിയർ എഴുതി.

പതിറ്റാണ്ടുകളായി കാനഡ ഇത്തരം വിദേശികളെയും അവരുടെ തമ്മിലടികളേയും ക്ഷണിച്ചു വരുത്തിയത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. ഈ വലിയ തെറ്റ് നമ്മൾ തിരിച്ചറിയണം. വളർന്നുവരുന്ന ഒരു ലോകശക്തിയും ഒരു പ്രധാന സഖ്യകക്ഷിയുമായ ഇന്ത്യയുമായുള്ള നമ്മുടെ ബന്ധത്തെ അപകടപ്പെടുത്തുന്നതിന് പകരം പരിഹാരങ്ങൾ കണ്ടെത്താൻ ഇന്ത്യാ ഗവൺമെൻ്റുമായി ചേർന്ന് പ്രവർത്തിക്കണം,” ബേണിയർ പറഞ്ഞു.
, ‘മറ്റു വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഈ പ്രതിസന്ധി ഉപയോഗിച്ചു’ എന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ അത് ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Canada Opposition Leader says Nijjar was A foreign terrorist