
ഒട്ടാവ : ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കായി കർശന സുരക്ഷാ പരിശോധനയുമായി കാനഡ .
ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർ കർശന സുരക്ഷാ സ്‌ക്രീനിങ് നടപടികള്‍ക്ക് വിധേയരാകേണ്ടി വരും. പ്രോട്ടോക്കോളുകളുടെ ഭാഗമായി അതീവ ജാഗ്രത പാലിക്കണമെന്നാണ് സംഭവത്തില്‍ കനേഡിയൻ ഗതാഗതമന്ത്രി അനിത ആനന്ദ് പ്രതികരിച്ചത്.
വാരാന്ത്യത്തോടെ പുതിയ സുരക്ഷാനയങ്ങളെക്കുറിച്ച് എയർ കാനഡ തങ്ങളുടെ യാത്രക്കാരെ അറിയിക്കും. ഇതിനായി കൂടുതല്‍ സജീകരണങ്ങള്‍ ഒരുക്കിയെന്നും എയർ കാനഡ വൃത്തങ്ങള്‍ അറിയിച്ചു.
ടൊറന്റോയില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ യാത്രക്കാർ തങ്ങളുടെ സെക്യൂരിറ്റി പരിശോധനയില്‍ മാറ്റങ്ങള്‍ വന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്ര നടത്താനുദ്ദേശിക്കുന്നവർ പ്രീ ബോർഡിങ്ങ് പരിശോധന മാനിച്ച് പതിവിലും നേരത്തെ എത്തണമെന്ന് ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രസ്താവനയിറക്കിയിട്ടുണ്ട്.