ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സുരക്ഷാപരിശോധന കൂട്ടിയ തീരുമാനം പിന്‍വലിച്ച് കാനഡ. തീരുമാനം നടപ്പിലാക്കി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഈ മാറ്റം.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു പുതുക്കിയ നടപടികള്‍ എത്തിയത്. എന്നാല്‍ തൊട്ടുപിന്നാലെ തീരുമാനം പിന്‍വലിക്കുന്നുവെന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍് അധിക സ്‌ക്രീനിംഗിന് വിധേയമാകേണ്ടതില്ലെന്നും കാനഡ വ്യക്തമാക്കുകയായിരുന്നു.
‘താല്‍ക്കാലിക അധിക സുരക്ഷാ സ്‌ക്രീനിംഗ് നടപടികള്‍’ യാത്രക്കാര്‍ക്ക് കുറച്ച് കാലതാമസമുണ്ടാക്കുമെന്ന് കാനഡയിലെ ഗതാഗത മന്ത്രി അനിത ആനന്ദ് തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു. അധിക പരിശോധനുടെ ഭാഗമായി നാലുമണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
നവംബര്‍ ഒന്നുമുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യരുതെന്ന് ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സംഭവങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് സുരക്ഷാപരിശോധന കൂട്ടിയത്.
ഖാലിസ്ഥാന്‍ ഭീകരനും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിംഗ് നിജാറിനെ വാന്‍കൂവറില്‍ കൊലപ്പെടുത്തിയതില്‍ ഡല്‍ഹിയിലെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ഇടഞ്ഞത്. പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്ന കടുത്ത നടപടിയിലേക്കടക്കം ഇരു രാജ്യങ്ങളും നീങ്ങിയിരുന്നു.