കാനഡയിൽനിന്ന് ഇന്ത്യയിലേക്കു വിമാനയാത്ര ചെയ്യുന്നവർക്കുള്ള സുരക്ഷാപരിശോധന കൂട്ടി, 4 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം

ഒട്ടാവ: ഇന്ത്യ – കാനഡ നയതന്ത്ര സംഘർഷം നിലനിൽക്കെ, കാനഡയിൽനിന്ന് ഇന്ത്യയിലേക്കു വിമാനയാത്ര ചെയ്യുന്നവർക്കുള്ള സുരക്ഷാപരിശോധന കൂട്ടി. അധിക ജാഗ്രതയുടെ ഭാഗമായാണ് പുതിയ സുരക്ഷാമാർഗനിർദേശങ്ങളെന്ന് കനേഡിയൻ ഗതാഗതമന്ത്രി അനിറ്റ ആനന്ദ് പറഞ്ഞു. ഇതു സംബന്ധിച്ച സുരക്ഷാനിർദേശങ്ങൾ കഴിഞ്ഞയാഴ്ച അവസാനമാണ് എയർ കാനഡ വിജ്ഞാപനം ചെയ്തത്. എയർ കാനഡ വിമാനത്തിൽ യാത്രചെയ്യുന്നവർ നാലുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് കമ്പനി നിർദേശിച്ചു. അന്താരാഷ്ട്രയാത്രക്കാർ സുരക്ഷാപരിശോധനയ്ക്കായി കൂടുതൽനേരം കാത്തുനിൽക്കേണ്ടിവരുമെന്ന് ടൊറന്റോയിലെ പിയേഴ്സൺ അന്താരാഷ്ട്രവിമാനത്താവളം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.

ന്യൂഡൽഹിയിൽനിന്ന് ഷിക്കാഗോയിലേക്കുപോയ എയർ ഇന്ത്യ വിമാനം ഒക്ടോബറിൽ ബോംബ് ഭീഷണിയെത്തുടർന്ന് കാനഡയിലേക്കു തിരിച്ചുവിട്ടിരുന്നു. എന്നാൽ, വിമാനത്തിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. നവംബർ ഒന്നുമുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്രചെയ്യരുതെന്ന് ഖലിസ്താൻ ഭീകരൻ ഗുർപത്‌വന്ത് സിങ് പന്നുൻ മുന്നറിയിപ്പു നൽകിയിരുന്നു. ഈ സംഭവങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് സുരക്ഷാപരിശോധന കൂട്ടിയത്.

Canada tightens airport screening for travelers to India

More Stories from this section

family-dental
witywide