
ഒട്ടാവ : 2019ലെയും 2021ലെയും കനേഡിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതില്‍ ചൈനയുടെ പങ്കാളിത്തം അന്വേഷിക്കാന്‍ രൂപീകരിച്ച കാനഡയുടെ ഫോറിന്‍ ഇന്റര്‍ഫെറന്‍സ് കമ്മീഷന്‍, ഇന്ത്യയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച അന്വേഷണ കമ്മീഷണര്‍ ഇപ്പോള്‍ ഇന്ത്യയുടെ ഇടപെടലുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വാന്‍കൂവര്‍ മേഖലയില്‍ സിഖ് വിഘടനവാദി ഹര്‍ദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന്റെ സൂത്രധാരന്‍ ഇന്ത്യയാണെന്ന ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യ-കാനഡ ബന്ധം കടുത്ത സമ്മര്‍ദ്ദത്തിലായ സമയത്താണ് ഈ സംഭവവികാസം.
ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലെ വിവരങ്ങളുടെ ഒഴുക്കും കമ്മീഷന്‍ പരിശോധിക്കും. പ്രതികരണമായി സ്വീകരിച്ച നടപടികള്‍ വിലയിരുത്തുക, വിദേശ ഇടപെടലുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ കഴിവ് വിലയിരുത്തുകയും ഈ വിഷയങ്ങളില്‍ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും. 2024 മെയ് 3-നകം കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുകയും 2024 ഡിസംബര്‍ 31-നകം അന്തിമ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.