ഇന്ത്യൻ മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും നിരീക്ഷിച്ച് കാനഡ; കാനഡ വിരുദ്ധ നരേറ്റീവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നെന്ന് ആരോപണം

കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നു എന്ന കാനഡയുടെ ആരോപണത്തിന് ശക്തി പകരാനായി പുതിയ നീക്കം. ഇന്ത്യയിലെ ചില മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും ഇത്തരം ഇടപെടലിനു ഇന്ത്യൻ സർക്കാരിനെ സഹായിക്കുന്നു എന്ന പുതിയ ആരോപണമാണ് കാനഡ ഉന്നയിക്കുന്നത്. ഇത്തരം മാധ്യമ പ്രവർത്തകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സമാഹരിച്ച് കാനഡയുടെ ഫോറിൻ ഇൻ്റഫിയറൻസ് കമ്മിഷനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന മറ്റു രാജ്യങ്ങളുടെ നടപടികളെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനാണ് ഇത്. കാനഡയുടെ Rapid Response Mechanism (RRM) യൂണിറ്റാണ് സെപ്തംബർ 26 തീയതി ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള ട്രൂഡോയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നുള്ള വാർത്തകളിൽ ഉണ്ടായിട്ടുള്ള ഇടപെടലും വസ്തുതകളെ വളച്ചൊടിക്കലുകളും ഇവർ കണ്ടെത്തിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. ചില മാധ്യമപ്രവർത്തകരുടെ എക്‌സ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകളെയാണ് റിപ്പോർട്ട് ഫോക്കസ് ചെയ്യുന്നത്. ഗോഡി മീഡിയ” എന്ന വിശേഷവും ഈ റിപ്പോർട്ടിൽ കാണാം.

Canada tracks Indian media and Journalists

More Stories from this section

family-dental
witywide