ന്യൂഡല്‍ഹി: കത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാക്കിയ കാനഡയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ നൂറുകണക്കിന് കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കത്തോലിക്കാ സഭ. 104 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (76 ദശലക്ഷം ഡോളര്‍) ആണ് ഇവര്‍ക്കായ് സഭ ചിലവഴിക്കുക.
2020-ല്‍, ന്യൂഫൗണ്ട്ലാന്‍ഡിലെയും ലാബ്രഡോര്‍ പ്രവിശ്യയിലെയും പ്രവര്‍ത്തനരഹിതമായ ആണ്‍കുട്ടികളുടെ അനാഥാലയമായ മൗണ്ട് കാഷെല്‍ ഓര്‍ഫനേജില്‍, കാനഡയിലെ ഏറ്റവും വലിയ ബാലലൈംഗിക ദുരുപയോഗം നടന്നുവെന്നും സെന്റ് ജോണ്‍ അതിരൂപതയാണ് ഉത്തരവാദിയെന്നും കണ്ടെത്തിയിരുന്നു. 1940ലാണ് ഈ അനാഥാലയം ആരംഭിച്ചത്. ഇവിടുത്തെ കുട്ടികളെ പുരോഹിതന്മാരും മറ്റ് പള്ളി അധികാരികളും ലൈംഗികമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയായിരുന്നു. ആകെ 292 ഇരകള്‍ളാണ് ഉള്ളതെന്നും 55,000 മുതല്‍ 850,000 കനേഡിയന്‍ ഡോളര്‍ വരെ ഇവര്‍ക്ക് നല്‍കുമെന്നുമാണ് വിവരം.
സെന്റ് ജോണ്‍ അതിരൂപത 2021-ല്‍ പാപ്പരത്തം പ്രഖ്യാപിച്ചുവെങ്കിലും തങ്ങളുടേതായ കെട്ടിടങ്ങള്‍ വിറ്റ് 40 ദശലക്ഷം കനേഡിയന്‍ ഡോളര്‍ സമാഹരിച്ചു. ഓരോ ഇരയ്ക്കും വിതരണം ചെയ്യുന്ന തുക നിര്‍ണ്ണയിക്കാന്‍ അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങിനെ ഇടനിലക്കാരനായി തിരഞ്ഞെടുത്തിട്ടുണ്ട്.