ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി, ജഗ്മീത് സിംഗിൻ്റെ എൻഡിപി പിന്തുണ പിൻവലിച്ചു

ജസ്റ്റിൻ ട്രൂഡോ സർക്കാരിനു തിരിച്ചടിയായി ഒരു സഖ്യ കക്ഷി പിന്തുണ പിൻവലിച്ചു. ഇടതുപക്ഷ പാർട്ടിയായ നാഷനൽ ഡെമോക്രാറ്റിക് പാർട്ടിയാണ് പിന്തുണ പിൻവലിച്ചത്. ട്രൂഡോയുടെ ലിബറൽ പാർട്ടി സർക്കാരിനെ അധികാരത്തിൽ നിലനിർത്താൻ സഹായിച്ച എൻഡിപി രണ്ടര വർഷം പഴക്കമുള്ള കൂട്ടുകെട്ടിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ, എൻഡിപി നേതാവ് ജഗ്മീത് സിംഗ് തൻ്റെ തീരുമാനം പ്രധാനമന്ത്രിയെ അറിയിച്ചതായി പറഞ്ഞു. ട്രൂഡോ സർക്കാർ പെട്ടെന്നു താഴെ വീഴുന്ന സ്ഥിതിയില്ലെങ്കിലും ബജറ്റ് പാസാക്കാനും വിശ്വാസവോട്ടുകളെ അതിജീവിക്കാനും അദ്ദേഹത്തിന് ഹൗസ് ഓഫ് കോമൺസ് ചേംബറിലെ മറ്റ് പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ കണ്ടെത്തേണ്ടിവരും. 2025 ഒക്ടോബറിലാണ് കാനഡയിലെ പുതിയ തെരഞ്ഞെടുപ്പ്.

2022-ൽ ഇരുവരും ചേർന്ന് ഉണ്ടാക്കിയ കരാർ താൻ റദ്ദാക്കുകയാണെന്ന് ജഗ്മീത് സിംഗ് ഒരു വിഡിയോയിൽ പറഞ്ഞു. പ്രതിപക്ഷമായ കൺസർവേറ്റീവുകളെ നേരിടാൻ ജസ്റ്റിൻ ട്രൂഡോയ്ക്ക് കഴിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

“ലിബറലുകൾ വളരെ ദുർബലരും, വളരെ സ്വാർത്ഥരും, കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരുമാണ്. ജനങ്ങൾക്ക് വേണ്ടി പോരാടാൻ അവർക്ക് കഴിയില്ല,” ജഗ്മീത് സിംഗ് പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ കൺസർവേറ്റിവ് പാർട്ടി വിജയിക്കുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധർ ചൂണ്ടികാട്ടുന്നു.

Canada’s NDP pulls support for Trudeau’s Liberal party

More Stories from this section

family-dental
witywide