കാനഡയിലെ ഹാലിഫാക്‌സ് വിമാനത്താവളത്തിൽ ലാന്‍ഡിങ്ങിനിടെ വിമാനത്തിനു തീപിടിച്ചു. പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് സംഭവം. റൺവേയിലേക്ക് പറന്നിറങ്ങിയ വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകർന്നതാണ് അപകടകാരണം. തകർന്ന ലാൻഡിങ് ഗിയർ റൺവേയിൽ തൊട്ടതോടെ തീപിടിക്കുകയായിരുന്നു. ന്യൂഫൗണ്ട്‌ലാൻഡിൽ നിന്നു വന്ന എയർ കാനഡ എക്‌സ്പ്രസ് എസി 2259 വിമാനത്തിനാണ് അപകടം പറ്റിയത്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ജെജു എയർ വിമാനത്തിന് തീപിടിച്ചു മണിക്കൂറുകൾക്കുള്ളിലാണു സംഭവം.
ഏകദേശം 80 യാത്രക്കാരുണ്ടായിരുന്നതായി കരുതുന്നു. എന്നിരുന്നാലും, യാത്രക്കാരുടെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.
പാരാമെഡിക്കുകളും നോവ സ്കോട്ടിയ ആർസിഎംപിയും ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ പെട്ടെന്നു തന്നെ സംഭവ സ്ഥലത്ത് എത്തി. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. മെഡിക്കൽ പരിശോധനയ്ക്കായി ഒരു ഹാംഗറിലേക്ക് മാറ്റിയതായി എയർപോർട്ട് വക്താവ് അറിയിച്ചു.
ലാൻഡിംഗ് ഗിയർ തകരാറിലായതിൻ്റെ കാരണം ഇപ്പോൾ അന്വേഷണത്തിലാണ്. കങ്ങളാൽ ഉണ്ടായതാണോ എന്ന് ഇതുവരെ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല.
വിമാനത്തിന്റെ ഉള്ളിൽ നിന്നും യാത്രക്കാർ പകർത്തിയ വിഡിയോ പ്രചരിക്കുന്നുണ്ട്. . പരിഭ്രാന്തരായ യാത്രക്കാരെ വിഡിയോയിൽ കാണാം. തീപിടുത്തത്തെ തുടർന്നു വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വിസുകളും താൽക്കാലികമായി നിർത്തിവച്ചു.
Canadian Plane Catches Fire after landing gear failure