അലിഗഢ് സർവ്വകലാശാല സ്ഥാപിച്ചത് മുസ്ലീങ്ങൾക്ക് വേണ്ടിയാണെന്ന് മറക്കരുത്: സുപ്രീം കോടതി

ന്യൂഡൽഹി: അലിഗഡ് മുസ്ലീം സർവകലാശാല (എഎംയു) സ്ഥാപിച്ചത് മുസ്ലീങ്ങൾക്കു വേണ്ടിയാണെന്ന വസ്തുത മറക്കരുതെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം ന്യൂനപക്ഷ പദവി അവകാശപ്പെടാൻ അലിഗഢ് സർവകലാശാലയ്ക്ക് അർഹതയുണ്ടോ എന്ന കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. ന്യൂനപക്ഷ സ്ഥാപനത്തേയും ദേശീയ പ്രാധാന്യമുള്ളതായി പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റിന് സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ജെ ബി പർദിവാല, ദീപാങ്കർ ദത്ത, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്.

മുസ്ലീങ്ങളുടെ ന്യൂനപക്ഷ അവകാശങ്ങള്‍ അപകടത്തിലാണെന്നത് തീര്‍ത്തും തെറ്റായ വാദമാണെന്ന് കേസിലെ എതിര്‍കക്ഷികള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ പറഞ്ഞു. ഇവിടെ എല്ലാ പൗരന്‍മാരും തുല്യരാണെന്നും സംവരണം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ എടുത്തുകളഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

“സംവരണവിഭാഗത്തിന്റെോ ന്യൂനപക്ഷങ്ങളുടെയോ ഏത് അവകാശമാണ് ഇല്ലാതാക്കുന്നത്? രാജ്യത്തിൻ്റെ മതേതര ഘടന ഇല്ലാതാക്കുന്ന എന്താണ് ചെയ്യുന്നത്? ഒന്നുമില്ല. എല്ലാ പൗരന്മാരും തുല്യരാണ്,” കൗൾ പറഞ്ഞു.

“ഒരു ന്യൂനപക്ഷ സ്ഥാപനത്തിന് പോലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാകാമെന്നും പാർലമെൻ്റിന് ഒരു ന്യൂനപക്ഷ സ്ഥാപനത്തെപ്പോലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി നിയോഗിക്കാമെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇതും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അലിഗഢ് സർവ്വകലാശാല മുസ്ലീങ്ങൾക്കു വേണ്ടി സ്ഥാപിക്കപ്പെട്ടതാണ് എന്ന വസ്തുത നമുക്ക് അവഗണിക്കാനാവില്ല. അത് നിർമ്മിച്ചപ്പോൾ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ (BHU) മാതൃകയിലായിരുന്നു, അതൊരു മാതൃകയായിരുന്നു,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇതിനിടെ, ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ യതീന്ദര്‍ സിങ്ങിന്റെ വാദം വ്യക്തികളിലേക്ക് കടന്നപ്പോഴാണ് സുപ്രീം കോടതി താക്കീത് നൽകിയത്.

“പാഴ്സികൾക്കും മറ്റും തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ 2011 ലെ സെൻസസ് പ്രകാരം മുസ്ലീങ്ങൾ 14.2 ശതമാനമായിരുന്നു. അവരുടെ ജനസംഖ്യയാണ് ഏറ്റവും ഉയർന്നത്. ഞാൻ എൻ്റെ മുസ്ലീം സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ, ചോദിക്കാറുണ്ട്, നിങ്ങൾ എങ്ങനെയാണ് ജനസംഖ്യ ഉണ്ടാക്കുന്നതെന്ന് അറിയാമോ? അവർ പറയും, ഞങ്ങൾ 23 ശതമാനമായി. അതിനാൽ ന്യൂനപക്ഷമെന്ന നിലയിൽ മുസ്ലീങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നുണ്ട്. അസദുദ്ദീൻ ഒവൈസി ബിജെപിയുടെ സൃഷ്ടിയാണ്; മുസ്ലീം വോട്ടുകൾ ഭിന്നിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു, അത് എവിടെ യോജിപ്പിച്ചാലും അവർ വിജയിക്കും,” യതീന്ദർ സിംഗ് വാദിച്ചു.

ഇതിനു പിന്നാലെ സുപ്രീം കോടതി ഇടപെട്ടു. രാഷ്ട്രീയ വ്യക്തിത്വങ്ങളേക്കുറിച്ച് പരാമര്‍ശിക്കേണ്ടില്ലെന്നും ഭരണഘടനാ നിയമങ്ങളിലേക്ക് വാദം ഒതുക്കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അലിഗഢ് കേസിലെ ഏഴാം ദിവസത്തെ വാദമാണ് ബുധനാഴ്ച നടന്നത്. വ്യാഴാഴ്ചയും വാദം തുടരും.

More Stories from this section

family-dental
witywide