കാര്‍ അപകടം: സൗത്ത് കരോലിന മേയര്‍ ജോര്‍ജ്ജ് ഗാര്‍ണര്‍ക്ക് ദാരുണാന്ത്യം

സൗത്ത് കരോലിന : കാര്‍ അപകടത്തില്‍ സൗത്ത് കരോലിന മേയറായ ജോര്‍ജ്ജ് ഗാര്‍ണര്‍ (49) മരിച്ചു. ഡാര്‍ലിംഗ്ടണ്‍ കൗണ്ടി കൊറോണര്‍ ജെ ടോഡ് ഹാര്‍ഡി ഫേസ്ബുക്കിലൂടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. ഗാര്‍ണര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

മെക്കാനിക്സ്വില്ലില്‍ ഉച്ചയ്ക്ക് 2.40 ഓടെയാണ് അപകടം. ആ സമയത്ത് ഒരു മാര്‍ല്‍ബോറോ കൗണ്ടി ഡെപ്യൂട്ടി മറ്റൊരു വാഹനത്തില്‍ ഗാര്‍ണറെ പിന്തുടരുന്നുണ്ടായിരുന്നു. നവംബര്‍ 26 നായിരുന്നു അപകടം. ഫ്‌ളോറന്‍സിലെ മക്ലിയോഡ് റീജണല്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഈ മാസം ആദ്യം, മക്കോള്‍ നഗരത്തിലെ മുഴുവന്‍ പൊലീസ് സേനയും രാജിവെച്ചിരുന്നു, പട്ടണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പൊലും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. കൂട്ടിയിടിയെക്കുറിച്ച് ഡാര്‍ലിംഗ്ടണ്‍ കൗണ്ടി കൊറോണറും സംഘവും അന്വേഷിക്കുന്നുണ്ട്.

ഗാര്‍ണര്‍ക്ക് ഭാര്യയും മൂന്നുമക്കളുമുണ്ട്. ഡിസംബര്‍ മൂന്നിനാണ് സംസ്‌കാര ചടങ്ങുകള്‍.

More Stories from this section

family-dental
witywide