മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ചു; കാർ പറന്നു പോയി ഇടിച്ചുകയറിയത് ഒരു നെയിൽ സലൂണിൽ, 4 പേർ തൽക്ഷണം മരിച്ചു – വിഡിയോ

മദ്യപിച്ചെത്തിയ ഡ്രൈവർ ഓടിച്ച കാർ ലോംഗ് ഐലൻഡിലെ ഒരു നെയിൽ സലൂണിലേക്ക് ഇടിച്ചുകയറി ഒരു പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ 4 പേർ മരിച്ചു. 9 പേർക്ക് പരുക്കേറ്റു. അപകട ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ലീവിലായിരുന്ന ന്യൂയോർക്കിലെ വനിതാ പൊലീസ് ഓഫിസർ എമിലിയ റെൻഹാക് (31) ആണ് മരിച്ച ഒരാൾ. അന്നത്തെ ദിനത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു അവർ. അപകടത്തിൽ മറ്റ് മൂന്ന് പേർ കൂടി മരിച്ചു – ജിയാൻകായ് ചെൻ,(37);,യാൻ സൂ, (41), മെയ്സി ഷാങ് (40) എന്നിവരാണ് അവർ. പരിക്കേറ്റവരിൽ 12 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.

സ്റ്റീവൻ ഷ്വാലി എന്ന വ്യക്തിയാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിനു തൊട്ടു മുമ്പു വരെ അയാൾ ബീർ കുടിക്കുകയായിരുന്നെന്നും 19 ക്യാൻ ബീർ അയാൾ അകത്താക്കിയിരുന്നു എന്നും പൊലീസ് ചോദ്യംചെയ്യലിൽ അയാൾ പറഞ്ഞു.

കാർ ഒരു ഹംപിൽ കയറിയ ശേഷം പറന്നു വന്ന് നെയിൽ സലൂണിലേക്ക് ഇടിച്ചു കയറി പോകുന്നത് വിഡിയോയിൽ കാണാം. ഡീർ പാർക്കിലെ ഹവായ് നെയിൽ & സ്പായിലാണ് അപകടം ഉണ്ടായത്. ഞെട്ടിക്കുന്ന വേഗത്തിലായിരുന്നു വാഹനം പാഞ്ഞുവന്നത് എന്നത് ദൃക്സാക്ഷികൾ പറയുന്നു. അപകട്ത്തിന്റെ ശബ്ദം കേട്ട് തൊട്ടടുത്ത ഷോപ്പിലുണ്ടായിരുന്നവരെല്ലാം നിലവിളിച്ചുകൊണ്ട് ഓടിപോകുന്നതും വിഡിയോയിൽ കാണാം.

Car crashed into a nail saloon killed 4 in Long Island