വിശ്വാസം അർഥവത്തായി തീരുന്നത് അതൊരു സംസ്കാരമായി തീരുമ്പോൾ, അതിന് ഉദാഹരണം ക്നാനായ സമൂഹം: മാർ ആലഞ്ചേരി

പാരമ്പര്യവും ആചാരങ്ങളും അവകാശങ്ങളും കൃത്യമായി നിലനിർത്തുന്ന ഒരു കൂട്ടായ്മയാണ് ക്നാനായ സമൂഹമെന്നും വിശ്വാസം അർഥവത്തായി തീരുന്നത് അതൊരു സംസ്കാരമായി തീരുമ്പോഴാണെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് എമിരെറ്റസ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിൻ്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷങ്ങൾക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമുദായികവും സഭാപരവുമായ കോട്ടയം രൂപതയുടെ വളർച്ചയ്ക്ക് സംതുലിതമായ ഒരു ദർശനം നൽകിയ വ്യക്തിയാണ് മാർ മാത്യു മൂലക്കാട്ട് . സാമൂഹിക- സാംസ്കാരിക – ആത്മീയ – രാഷ്ട്രീയ രംഗങ്ങളിൽ വളരെയേറെ വളർന്നു നിൽക്കുന്ന അതിരൂപതയാണ് കോട്ടയം . ആ അതിരൂപതയെ സമചിത്തതയോടെയും സംയമനത്തോടെയും വിവേകത്തോടെയും നയിച്ചുകൊണ്ടിരിക്കുന്ന നല്ല ഇടയനാണ് മാർ മൂലക്കാട്ട് . യേശു വിഭാവനം ചെയ്തതുപോലെയുള്ള ഒരു യഥാർഥ അജപാലകനാണ് അദ്ദേഹമെന്നും ആലഞ്ചേരി പറഞ്ഞു.

ഈ കാലഘട്ടത്തിൽ മെത്രാൻ ശുശ്രൂഷ വെല്ലുവിളിയാണ്. സ്വന്തം താൽപര്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും പിന്നാലെ പോകുന്ന ചില അജഗണങ്ങൾ അനുസരണ ഉള്ളവരായിരിക്കില്ല. അപ്പോൾ അജപാലനം ഒരു വലിയ വെല്ലുവിളിയായി മാറും. കർത്താവ് പറഞ്ഞതുപോലെ സഭയിൽ പലതരത്തിലുള്ള ആടുകളുണ്ട്. ചെമ്മരിയാടുകൾ അനുസരണയുള്ളവരാണ്. എന്നാൽ കോലാടുകൾ അങ്ങനെയല്ല , ചിതറിപ്പോകും. ഇങ്ങനെ രണ്ടു സ്വഭാവമുള്ളവർ സഭാ സമൂഹത്തിലുമുണ്ട്. സ്വന്തം താൽപര്യങ്ങൾ നോക്കി ചിതറിപ്പകുന്ന ആടുകളെ നിയന്ത്രിക്കുക എന്നത് ഇടയനെ സംബന്ധിച്ച് ഭഗീരഥ പ്രയത്നമാണ്. എന്നാൽ സഭയെ സംയമനത്തോടെയും വിവേകത്തോടെയും നയിക്കാൻ മാത്യു മൂലക്കാട്ട് പിതാവിനു സാധിച്ചിട്ടുണ്ട് എന്ന് മാർ ആലഞ്ചേരി പറഞ്ഞു.

Cardinal George Alamchery speech on the occasion of the episcopal silver jubilee of Mar Mathew Moolakkatt

More Stories from this section

family-dental
witywide