ബാൾട്ടിമോർ പാലം അപകടം: ചരക്കുകപ്പൽ ഡാലിയെ തുറമുഖത്തേക്ക് കൊണ്ടുപോകാൻ ആരംഭിച്ചു

ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച ചരക്കു കപ്പൽ ഡാലിയെ അപകട സ്ഥലത്തു നിന്ന് ബാൾട്ടിമോർ തുറമുഖത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി. പുലർച്ചെ 5.24ന് ( ബാൾട്ടിമോറിലെ സമയം) ശ്രമം ആരംഭിച്ചു കഴിഞ്ഞു. അഞ്ച് ടഗ്ബോട്ടുകൾ കപ്പലുമായി ബന്ധിച്ചിട്ടുണ്ട്. ഈ ബോട്ടുകൾ ഏകദേശം രണ്ടര മൈൽ ദൂരം കപ്പലിനെ വലിച്ച് ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിലേക്ക് കൊണ്ടുപോകും.106,000 ടൺ ഭാരമുള്ള കപ്പൽ കൊണ്ടുപോകാൻ മൂന്ന് മണിക്കൂർ വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.
ഇന്നലെ ഉച്ചയോടെ തന്നെ കപ്പൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കപ്പലിൻ്റെ ടാങ്കുകളിൽ സൂക്ഷിച്ചിരുന്ന 1.25 ദശലക്ഷം ഗാലൻ വെള്ളം മുഴുവനായും ഒഴുക്കി കളഞ്ഞിരുന്നു. നങ്കൂരങ്ങളും മാറ്റി. ഇപ്പോൾ നല്ല വേലിയേറ്റ സമയമാണ്. 

കപ്പൽപ്പാതയിൽ നിന്ന് ഡാലി നീങ്ങുന്നതോടെ ബാൾട്ടിമോർ തുറമുഖം പഴയപടി പ്രവർത്തനസജ്ജമാകും. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കുകയും ഡാലിയിൽ കുടുങ്ങിയിരുന്ന പലത്തിന്റെ വലിയ ഇരുമ്പുരുക്ക്   അവശിഷ്ടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത ശേഷം നീക്കം ചെയ്തിരുന്നു. കപ്പൽപ്പാത അടഞ്ഞതോടെ ബാൾട്ടിമോർ തുറമുഖത്തെ ചരക്കുനീക്കം നിലച്ചത് ഒരുപാട് പേരുടെ ജോലി ഇല്ലാതാക്കിയിരുന്നു. 

പഞ്ചസാര, ഓട്ടോമോട്ടീവ് വ്യവസായങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട ചരക്കുകൾ ഏറ്റവും കൂടുതൽ കയറ്റി പോകുന്ന അമേരിക്കയിലെ തുറമുഖമായിരുന്നു ബാൾട്ടിമോർ. അതുപോലെ  പ്രതിദിനം 30,000-ത്തിലധികം യാത്രക്കാർ കീ ബ്രിഡ്ജിനെ ആശ്രയിക്കുന്നുമുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കപ്പൽപാത പൂർണമായും പ്രവർത്തന സജ്ജമാകും. 

Cargo Ship Dali Started to Refloat to Baltimore port back

More Stories from this section

family-dental
witywide