ദുബായിൽനിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ട, അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ദുബായിൽനിന്ന് ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ട കണ്ടെത്തി. സീറ്റിനടിയിലെ പോക്കറ്റിൽ നിന്നു ബുള്ളറ്റ് അടക്കമുള്ള കാട്രിജ് കണ്ടെത്തിയതായി എയർ ഇന്ത്യ തന്നെയാണു വെളിപ്പെടുത്തിയത്. കഴിഞ്ഞമാസം 27നാണ് സംഭവം. എയർ ഇന്ത്യ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് എയർപോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്ത്യയിലെ അഞ്ഞൂറോളം ആഭ്യന്തര, വിദേശ വിമാനസർവീസുകൾക്കു കഴിഞ്ഞ ആഴ്ചകളിലായി വ്യാജ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു സംഭവം.

ദുബായിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയ ശേഷം വിമാനത്തിൻ്റെ പതിവ് ശുചീകരണത്തിനിടെ എയർലൈൻ ജീവനക്കാരാണ് കാട്രിഡ്ജ് കണ്ടെത്തിയത്.

cartridge found on Air India plane after a Dubai-Delhi flight

More Stories from this section

family-dental
witywide