അദാനിക്കെതിരെ യുഎസിൽ കേസ്: അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി

അദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. അമേരിക്കന്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് അപേക്ഷനല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അദാനി ഗ്രൂപ്പ് പണവും മറ്റും കൈമാറിയിട്ടുണ്ടെന്നാണ് അമേരിക്കന്‍ കോടതിയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ പറയുന്നു. ഈ കുറ്റകൃത്യങ്ങള്‍ നടന്നത് ഇന്ത്യയിലാണെന്നതിനാല്‍ അത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകനായ വിശാല്‍ തിവാരി ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം രജിസ്ട്രാര്‍ക്ക് രേഖാമൂലം നല്‍കിയേക്കും.

നേരത്തേ സൗരോർജക്കരാറിന് കൈക്കൂലിനൽകിയെന്ന ആരോപണത്തിൽ ഗൗതം അദാനിക്കെതിരേ യുഎസ് അഴിമതിക്കുറ്റം ചുമത്തിയിരുന്നു. അമേരിക്കന്‍ കോടതിയില്‍ അമേരിക്കയിലെ അന്വേഷണ ഏജന്‍സികള്‍ ഫയല്‍ ചെയ്തിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

Case against Adani in US Petition filed in Supreme Court seeking investigation