അര്‍ജുന്റെ സഹോദരിയുടെ പരാതിയില്‍ മനാഫിനെതിരെ കേസ്; സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പ് ചുമത്തി

തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. അര്‍ജുന്റെ സഹോദരി അഞ്ജുവാണ് മനാഫിനെതിരെ പരാതി നല്‍കിയത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ഇതേ വിഷയം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അര്‍ജുന്റെ ഭാര്യ അടക്കം പത്ര സമ്മേളനം നടത്തിയിരുന്നു. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പാണു മനാഫിനെതിരെ ചുമത്തിയത്.

അര്‍ജുന്റെ പേരില്‍ മനാഫ് യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇതോടെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിനെതിരെയാണു രൂക്ഷമായ ആക്രമണമെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.

അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്കെതിരെ ഇന്നലെ മനാഫ് വിശദമായ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താന്‍ യാതൊരു വിധത്തിലും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അര്‍ജുന്റെ കുടുംബത്തെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ കുടുംബത്തിന് ദുഃഖം ഉണ്ടാകുന്ന ഒന്നും ഞാന്‍ ചെയ്യില്ല. തന്റെ യൂട്യൂബ് ചാനലില്‍ അര്‍ജുന്റെ ഫോട്ടോ വെച്ചിരുന്നു. കുടുംബം അതില്‍ പരിഭവം പറഞ്ഞു. ഞാന്‍ മാറ്റി. അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാന്‍ ഇല്ല. എന്തെങ്കിലും ഉണ്ടായാല്‍, പെട്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നത് ആയിരുന്നു എന്റെ മേല്‍വിലാസം. അത് തന്നെ യൂട്യൂബ് ചാനലിനും പേരിട്ടു. അര്‍ജുനെ കിട്ടിയ ശേഷം യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ല. ആദ്യം അതില്‍ 10000 സബ്സ്‌ക്രൈബര്‍മാരാണ് ഉണ്ടായിരുന്നത്. മിഷന്‍ പൂര്‍ത്തിയായാല്‍ ചാനല്‍ ഉപയോഗിക്കില്ല എന്നായിരുന്നു ആദ്യം കരുതിയത്. അര്‍ജ്ജുന്റെ കുടുംബം പരാതി ഉന്നയിച്ചതിന് പിന്നാലെ അതില്‍ രണ്ടര ലക്ഷം സബ്‌സ്‌ക്രൈബര്‍മാരായി. ആളുകളെല്ലാം വളരെ നിസാരമായ കാര്യത്തെ മറ്റേതോ നിലയിലേക്ക് കൊണ്ടുപോവുകയാണ് എന്നും മനാഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

More Stories from this section

family-dental
witywide