
ബംഗളൂരു: ജനല്‍ വാതില്‍ തുറന്നിട്ട് അയല്‍ക്കാര്‍ക്ക് കാണാവുന്ന തരത്തില്‍ പ്രേമ പ്രകടനങ്ങള്‍ നടത്തിയ നവദമ്പതികള്‍ക്കെതിരെ അയല്‍വാസിയായ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി. സൗത്ത് ബംഗളൂരുവിലെ ഗിരിനഗറിലെ ആവലഹള്ളിയില്‍ നിന്നുള്ള 44 കാരിയായ വീട്ടമ്മയാണ്, കിടപ്പുമുറിയുടെ ജനല്‍ തുറന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് നവദമ്പതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
തന്റെ വീടിന്റെ പ്രധാന വാതില്‍ തുറന്നപ്പോള്‍ നവ ദമ്പതികള്‍ ജനല്‍ത്തുറന്നിട്ട് ജനലരുകില്‍ നിന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കണ്ടതെന്നും ഇത് വെറുപ്പുളവാക്കുന്നതായിരുന്നുവെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. മാത്രമല്ല, ജനാല അടച്ചിട്ട് അവര്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ അവരോട് പറഞ്ഞുവെന്നും പക്ഷേ ദമ്പതികള്‍ തന്നെ അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് വീട്ടമ്മയുടെ പരാതി.
എന്നാല്‍, നവദമ്പതികളുടെ വീട്ടുടമസ്ഥന്റെ ഭാര്യ മറ്റൊരു പരാതി നല്‍കി. അതില്‍ തന്റെ വാടകക്കാരെ വീട് ഒഴിപ്പിക്കാന്‍ ഉദ്ദേശിച്ച് നിസാര കാര്യങ്ങളുടെ പേരില്‍ അയല്‍ക്കാരി വഴക്കിടുകയാണെന്നാണ് ആരോപിച്ചത്. പരാതിയും എതിര്‍പരാതിയും പരസ്യമായ സാഹചര്യത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇരുവിഭാഗവും ഗിരിനഗര്‍ പോലീസ് സ്റ്റേഷനിലേക്കെത്തിയെങ്കിലും രണ്ട് പരാതികളിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പരാതിക്കാര്‍ കോടതിയെ സമീപിക്കേണ്ടിവരുമെന്ന് പോലീസ് വ്യക്തമാക്കി.