കേരള അസോസിയേഷന്‍ ഓഫ് ഡാളസ് എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസ് എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെയും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചായിരുന്നു അവാര്‍ഡ് വിതരണം ചെയ്തത്.

ഈമാസം 14 ശനിയാഴ്ച ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയായിരുന്നു.

അവാര്‍ഡിനര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു ബിനോയ് വിശ്വമും, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഷിജു എബ്രഹാവും ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

അഞ്ചാം ക്ലാസ് ഒന്നാം സമ്മാനം ഗൗതം ഉണ്ണിത്താന്‍, രണ്ടാം സമ്മാനം ജെസ്വിന്‍ ജെ ജോയ്
എട്ടാം ക്ലാസ് ഒന്നാം സമ്മാനം, ഗൗരി വിനീഷ്, രണ്ടാം സമ്മാനം-എയ്ഡന്‍ ജോര്‍ജ്
12-ാം ക്ലാസ് ഒന്നാം സമ്മാനം ജോനാഥന്‍ ജോസ് രണ്ടാം സമ്മാനം അലക്‌സി തോമസ് എന്നിവര്‍ക്കാണ് ലഭിച്ചത്.

സണ്ണി ജേക്കബ്, ഐപ്പ് സ്‌കറിയ, രമണികുമാര്‍, ജോസഫ് ചാണ്ടി, ഇര്‍വിംഗ് DFW ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവരാണ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡിംപിള്‍ ജോസഫ് സ്വാഗതവും, അസോസിയേഷന്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര നന്ദിയും പറഞ്ഞു.

ആര്‍ട്ട് ഡയറക്ടര്‍ സുബി ഫിലിപ്പ്, ജോബി വര്‍ഗീസ്, പ്രമീള അജയ് ,ദേവാനന്ദ അനൂപ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ സെക്രട്ടറി സൈമണ്‍ ജേക്കബ് ,ജെയ്‌സി ജോര്‍ജ്, വിനോദ് ജോര്‍ജ്, ബേബി കൊടുവത്തു, ദീപക് നായര്‍, ദീപു രവീന്ദ്രന്‍, സാബു മാത്യു, ഫ്രാന്‍സിസ് തോട്ടത്തില്‍, ഹരിദാസ് തങ്കപ്പന്‍ , അനശ്വരന്‍ മാംമ്പിള്ളി , രാജന്‍ ഐസക്, സബു മുക്കാല്‍ഡി, സിജു വി. ജോര്‍ജ് എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

(വാര്‍ത്ത : പി പി ചെറിയാന്‍)