ജാതീയമായി അധിക്ഷേപിച്ചു, വധഭീഷണി മുഴക്കി: സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസ്

കൊച്ചി: ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്ന പരാതിയില്‍ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസ്. ഉണ്ണി വ്‌ളോഗ്‌സ് എന്ന് അറിയപ്പെടുന്ന ഉണ്ണികൃഷ്ണനെ ഫോണില്‍ വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂ ചെയ്തതിന്റെ പേരിലാണ് അധിക്ഷേപിച്ചതെന്നും പരാതിയില്‍ പറയുന്നു.

സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വര്‍ ഒരുക്കിയ ചിത്രമാണ് രാസ്ത. ജനുവരിയിലാണ് രാസ്ത റിലീസ് ചെയ്തത്. റിലീസ് ചെയ്ത അന്നു തന്നെ ഉണ്ണി വ്‌ലോഗ്‌സ് റിവ്യൂ ചെയ്തു. പിറ്റേദിവസം അനീഷ് അന്‍വര്‍ തന്നെ വിളിച്ച ഫോണ്‍കോള്‍ റെക്കോര്‍ഡ് ഉണ്ണി പുറത്തുവിടുകയായിരുന്നു. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി, അനീഷ് അന്‍വര്‍ എന്നിവരാണ് രാസ്തയില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

More Stories from this section

family-dental
witywide