കവിതക്ക് കുരുക്ക് മുറുകുന്നു, മദ്യനയക്കേസിൽ സിബിഐയും അറസ്റ്റ് ചെയ്തു

ദില്ലി: തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിതക്ക് കേന്ദ്ര അന്വേഷണ ഏജൻസികളുടെ കുരുക്ക് മുറുകുന്നു. ദില്ലി മദ്യനയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന കവിതയെ സി ബി ഐയും അറസ്റ്റ് ചെയ്തു. മദ്യനയക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന കവിതയെ കോടതിയുടെ അനുവാദത്തോടെയാണ് സി ബി ഐയുടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഹൈദരാബാദിലെ വസതിയില്‍ വച്ചാണ് മദ്യനയക്കേസിൽ ഇ ഡി കവിതയെ അറസ്റ്റ് ചെയ്തത്. ഈ മാസം 23 വരെ കവിത ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

CBI Arrests BRS Leader K Kavitha in Corruption Case