തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു, ആര്‍ജി കറിലെ മുന്‍ പ്രിന്‍സിപ്പലിനെ സിബിഐ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: യുവഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയും സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും (എസ്എച്ച്ഒ) സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും തെളിവുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് അറസ്റ്റെന്ന് സിബിഐ വ്യക്തമാക്കി.

സമരം ചെയ്യുന്ന യുവ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്ടിലെത്തുകയും തങ്ങളുമായുള്ള യോഗം തത്സമയ സംപ്രേക്ഷണം ചെയ്യാനാകില്ലെന്നറിഞ്ഞതോടെ മുഖ്യമന്ത്രിയെ കാണാതെ മടങ്ങിയെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റ്.

സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തിരുന്ന സി.ബി.ഐ ഇയാള്‍ക്കെതിരെ ബലാത്സംഗ, കൊലപാതക കുറ്റങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

ആഗസ്റ്റ് 9 നാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ സഞ്ജയ് റോയിയെ സിസിടിവിയില്‍ കണ്ടത്. സഞ്ജയ് റോയിക്കെതിരെ സിബിഐ ഇതിനകം പോളിഗ്രാഫ് ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും സമ്മതം നല്‍കാത്തതിനാല്‍ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്താനായിട്ടില്ല.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കൊല്‍ക്കത്ത പൊലീസില്‍ നിന്ന് കേസ് സിബിഐ ഏറ്റെടുത്തത്.

More Stories from this section

family-dental
witywide