കൊൽക്കത്ത കൊലപാതകം: ‘പ്രതി ഡോക്ടറെ നോക്കിനിൽക്കുന്നതിന്റെ ദൃശ്യം ലഭിച്ചു’, മൃഗതുല്യനെന്ന് സിബിഐ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയുടെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. കൊലപാതകത്തിന്റെ തലേന്നു മുതൽ യുവതിയെ പിന്തുടർന്നിരുന്നതായി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം സംശയിക്കുന്നു. ഓഗസ്റ്റ് 8ന് മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിൽ മറ്റ് നാല് ജൂനിയർ ഡോക്ടർമാർക്കൊപ്പം നിൽക്കുന്ന യുവതിയെ പ്രതി നോക്കിനിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണണ് ഏറ്റവുമൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.

ഓഗസ്റ്റ് 9നാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. പുലർച്ചെ ഒന്നിന് ഡോക്ടർ സെമിനാർ ഹാളിലേക്ക് യുവതി വിശ്രമിക്കാനായി പോയിരുന്നു. തുടർന്ന് 4 മണിയോടെ സഞ്ജയ് റോയ് സെമിനാർ ഹാളിലേക്ക് കയറുന്നതും 4.40ന് തിരിച്ചിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചു.

അതേസമയം, പ്രതി സഞ്ജയ് റോയ് ലൈംഗികവൈകൃതമുള്ളയാളും അശ്ലീലചിത്രങ്ങൾക്ക് അടിമയാണെന്നും സൈക്കോ അനാലിസിസ് പരിശോധനയിൽ വ്യക്തമായതായി സിബിഐ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടും കൂസലില്ലാതെ കുറ്റകൃത്യത്തിന്റെ ഓരോ കാര്യങ്ങളും പ്രതി ഉദ്യോഗസ്ഥർക്ക് മുന്നിൽ പറഞ്ഞെന്നും കുറ്റബോധമുണ്ടായിരുന്നില്ലെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

cbi got accused cctv footage before kolkata doctor murder

More Stories from this section

family-dental
witywide