കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിലെ സി ബി ഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സി ബി ഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ബോധപൂർവ്വമായ ശ്രമമുണ്ടോയെന്ന് സംശയമുണ്ടെന്നും ജയപ്രകാശ് നൽകിയ ഹർജിയിൽ പറയുന്നുണ്ട്.
അതുകൊണ്ടുതന്നെ മകന്‍റെ മരണം സംബന്ധിച്ച കേസ് എത്രയും വേഗത്തിൽ സി ബി ഐ ഏറ്റെടുക്കാനുള്ള നടപടികളുണ്ടാകണം എന്നാണ് ജയപ്രകാശ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സി ബി ഐ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ. ഹർജി നാളെ പരിഗണിക്കും.
CBI investigation Delaying issue Siddharthan father plea in Kerala HC
Tags: