നീറ്റ് പരീക്ഷ ക്രമക്കേട്, സിബിഐയുടെ ആദ്യ അറസ്റ്റ്, പാട്നയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു

ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ) അറസ്റ്റ് ചെയ്തു. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മനീഷ് കുമാർ, അശുതോഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സി ബി ഐ വ്യക്തമാക്കി. പാറ്റ്നയിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്നാണ് സി ബി ഐ പറയുന്നത്. കേസിൽ സി ബി ഐയുടെ ആദ്യ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.

നീറ്റ് യു ജി പരീക്ഷാ ക്രമക്കേടുകളിൽ ഈ മാസം 23 നാണ് സി ബി ഐ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും സി ബി ഐ നിയോഗിച്ചിട്ടുണ്ട്. അതേസമയം പരീക്ഷാക്രമക്കേടിൽ രാജ്യത്ത് വ്യാപക പ്രതിഷേധം തുടരുകയാണ്.

CBI Makes First Arrests In Bihar In NEET-UG Paper Leak Case

More Stories from this section

family-dental
witywide