ന്യൂഡല്‍ഹി: അക്രമകാരികളായ നായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ ഇനം നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പ്പന എന്നിവ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍.
റോട്ട്വീലര്‍, പിറ്റ്ബുള്‍, ടെറിയര്‍, വുള്‍ഫ് ഡോഗ്സ്, മാസ്റ്റിഫുകള്‍ എന്നിവ മനുഷ്യജീവന് അപകടകരമാണെന്ന് കരുതപ്പെടുന്ന ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവ ഉള്‍പ്പെടുന്ന സങ്കരയിനങ്ങളും നിരോധിക്കപ്പെട്ടവയിലുണ്ട്. വിദഗ്ധരുടെയും മൃഗസംരക്ഷണ സമിതികളുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് കേന്ദ്രം ഈ തീരുമാനത്തിലേക്ക് കടന്നത്.
ഈ വിഭാഗത്തില്‍ പെട്ട നായകള്‍ക്ക് ലൈസെന്‍സ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കരുത് എന്ന് നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കി.
പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോഡേഷ്യന്‍ റിഡ്ജ്ബാക്ക്, മോസ്‌കോ ഗാര്‍ഡ്, ബോസ്‌ബോല്‍, ജാപ്പനീസ് ടോസയും അകിതയും, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്…അങ്ങനെ അപകടകാരികള്‍ എന്ന് വിലയിരുത്തപ്പെടുന്ന 20 ലധികം നായ്ക്കളെയാണ് വിലക്കിയിരിക്കുന്നത്.
Center bans the import and sale of dogs like Pitbull Terrier, Rottweiler