മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണത്തിനുള്ള യോ​ഗം മാറ്റിവെച്ച് കേന്ദ്രം, നടപടി തമിഴ്നാടിന്റെ എതിർപ്പിന് പിന്നാലെ

ന്യൂഡൽഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള യോ​ഗം കേന്ദ്ര സർക്കാർ അപ്രതീക്ഷിതമായി മാറ്റിവെച്ചു. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട യോഗമാണ് കാരണമൊന്നും പറയാതെ മാറ്റിയത്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണു തീരുമാനമെന്നതും ശ്രദ്ധേയം. പഴയതു പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്‌സ്) പരിഗണിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

എന്നാൽ, പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ കേരളത്തെ അനുവദിക്കരുതെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിനെ സമീപിച്ചിരുന്നു. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പുതിയ അണക്കെട്ട് നിർമിക്കണമെന്ന വാദം കേരളം ഉയർത്തിയത്.

center postponed meeting on Mullaperiyar new dam construction

More Stories from this section

family-dental
witywide