ഇസ്രയേലിലെ ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാരിന്‍റെ അറിയിപ്പ്, ‘ഷെൽറ്ററുകളിലേക്ക് മാറണം, അനാവശ്യ യാത്രകൾ ഒഴിവാക്കണം’

ടെൽ അവീവ്: ഇറാൻ മിസൈലാക്രമണം തുടങ്ങിയതിന് പിന്നീലെ ഇസ്രയേലിലെ ഇന്ത്യക്കാർ മുന്നറിയിപ്പുമായി ഇന്ത്യൻ നയതന്ത്ര കാര്യാലയം രംഗത്ത്. ഇസ്രയേലിലെ ഇന്ത്യാക്കാരെല്ലാം ജാഗ്രത പാലിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേൽ അധികൃതരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു. പ്രധാന ഇസ്രയേലി നഗരങ്ങൾ എല്ലാം അതീവ ജാഗ്രതയിൽ ആണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാൻ 100 -ലധികം മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. ഇതിനിടെ ടെൽ അവീവിലെ ജാഫയിൽ വെടിവെപ്പ് ഉണ്ടായി. റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. രണ്ടുപേരാണ് വെടിയുതിർത്തത്. നാല് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ​ഗുരുതരമാണ്. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.