ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ ഉള്‍പ്പെടെ 156 മരുന്ന് സംയുക്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെ 156 മരുന്ന് സംയുക്തങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം.

ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ വിഭാഗത്തിലുള്ള മരുന്നുകളാണ് നിരോധിച്ചത്. നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ സംയുക്തങ്ങള്‍ അടങ്ങിയ മരുന്നുകളാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍. അവയെ ‘കോക്ടെയ്ല്‍’ മരുന്നുകള്‍ എന്നും വിളിക്കുന്നു.

1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് സെക്ഷന്‍ 26 എ പ്രകാരം ഈ മരുന്നുകളുടെ നിര്‍മ്മാണം, വില്‍പന, വിതരണം എന്നിവ നിരോധിക്കുന്ന ഗസറ്റ് വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ച വിദഗ്ധസമിതിയുണ്ടാക്കി അവരുടെ നിര്‍ദേശാനുസരണമാണിപ്പോള്‍ നിരോധനം.

കുട്ടികളില്‍ ഉപയോഗിക്കുന്ന 50 എം.ജി. അസിക്ലോഫെനക്കും 125 എം.ജി. പാരസെറ്റമോള്‍ ചേര്‍ന്ന ദ്രവരൂപത്തിലുള്ളതും ഗുളികരൂപത്തിലുള്ളതുമായ മരുന്നും നിരോധിച്ചിട്ടുണ്ട്. മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ (കുത്തിവയ്പ്പിനുള്ളത്), സെറ്റിറൈസിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍, പാരസെറ്റമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും വൃക്കയെ ദോഷകരമായി ബാധിക്കാമെന്നതാണ് സമിതിയുടെ വിലയിരുത്തല്‍.

More Stories from this section

family-dental
witywide