റിപ്പബ്ലിക് ദിനത്തിൽ ‘സോഷ്യലിസ്റ്റ്’, ‘സെക്യുലർ’ വാക്കുകൾ ഒഴിവാക്കിയ ഭരണഘടന ആമുഖം പങ്കുവെച്ച് കേന്ദ്രസർക്കാർ

75 -ാം റിപ്പബ്ലിക് ദിനത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ വാക്കുകൾ ഒഴിവാക്കിയ ഭരണഘടന ആമുഖം പങ്കുവെച്ച് കേന്ദ്രസർക്കാർ. ഭരണഘടനയുടെ യഥാർഥ ആമുഖം വീണ്ടും പരിശോധിക്കാമെന്ന അടിക്കുറിപ്പോടെയാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കേന്ദ്രസർക്കാർ ഭരണഘടന ആമുഖവും കേന്ദ്രസർക്കാരിന്റെ ‘ഭരണ നേട്ടങ്ങളും’ ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകൾ പങ്കുവെച്ചത്. 1976 ലാണ് ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്’, ‘സെക്കുലർ’ വാക്കുകൾ ഉൾപ്പെടുത്തിയത്.

ഇത് ആദ്യമായിട്ടല്ല സോഷ്യലിസ്റ്റ്, സെക്യുലർ വാക്കുകൾ ഒഴിവാക്കിയ ഭരണഘടന ആമുഖം മോദി സർക്കാർ പങ്കുവെക്കുന്നത്. 2015 ൽ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സമാനമായ രീതിയിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചിരുന്നു. നന്ദലാൽ ബോസ് കാലിഗ്രഫി ചെയ്ത ഭരണഘടന ആമുഖം ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾ ഒപ്പിട്ട ഭരണഘടനയുടെ ആമുഖത്തിന്റെ രൂപത്തിലായിരുന്നു. വിവാദത്തെ തുടർന്ന് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ഈ രണ്ട് വാക്കുകൾ നീക്കം ചെയ്യാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് അന്നത്തെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

സെക്യുലർ’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾക്ക് പകരം ‘വർഗീയ’, ‘കോർപ്പറേറ്റ്’ എന്നീ വാക്കുകൾ നൽകാനാണ് ബിജെപി സർക്കാർ ആഗ്രഹിക്കുന്നതെന്ന് അന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു.

ഇന്ത്യ ഒരു റിപ്പബ്ലിക് എന്ന നിലയിൽ പുതിയ പാർലമെന്റ് കെട്ടിടം ഉണ്ടാക്കിയതാണ് പ്രധാന ഭരണ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ സ്ത്രീകളുടെ അന്തസ് ഉയർത്തുന്നതിന് 11 കോടി ടോയ്‌ലറ്റുകൾ നിർമിച്ചുവെന്നതും വഴിയോര കച്ചവടക്കാർക്ക് വായ്പയും ശുചീകരണ തൊഴിലാളികൾക്ക് ഉപകരണങ്ങളും നൽകിയതു പരസ്പര സാഹോദര്യത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

central Govt. Shares postures of constitution with words secular and Socialist removed

More Stories from this section

family-dental
witywide