കരുത്ത് തെളിയിച്ച് ചിക്കാഗോയില്‍ ഫോമ സെന്‍ട്രല്‍ റീജിയണ്‍ കിക്കോഫ്

ഫ്രാന്‍സിസ് അലക്സാണ്ടര്‍

ചിക്കാഗോ: ഫോമ നാഷണല്‍ കണ്‍വെന്‍ഷന് മുന്നോടിയായി ചിക്കാഗോയില്‍ അതിഗംഭീര കിക്കോഫാണ് സെന്‍ട്രല്‍ റീജിയണിന്റെ നേതൃത്വത്തില്‍ നടന്നത്. ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലുള്ള പുന്റ കാനയില്‍ വെച്ച് ഓഗസ്റ്റ് 8 മുതല്‍ 11 വരെയാണ് ഫോമയുടെ നാഷണല്‍ കണ്‍വെന്‍ഷന്‍. ഫോമയുടെ നിലവിലെ ഭരണസമിതിയുടെ പ്രവര്‍ത്തനത്തുടക്കത്തിന് എന്ന പോലെ  ഇപ്പോള്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ ആദ്യ കിക്കോഫിനും ചിക്കാഗോ സാക്ഷിയായതില്‍ അഭിമാനമുണ്ടെന്ന് സെന്‍ട്രല്‍ റീജിയണ്‍ ആര്‍വിപി റ്റോമി എടത്തില്‍ പറഞ്ഞു. ചിക്കാഗോയില്‍ നിന്ന് അമ്പതിലധികം കുടുംബങ്ങള്‍ ഫോമ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യാതിഥിയായിരുന്നു. മക്കള്‍ പോകുന്നയിടങ്ങളില്‍ രക്ഷിതാക്കള്‍ പോകുന്നതുപോലെയാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്നും എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും ബിഷപ്പ് ആലപ്പാട്ട് പറഞ്ഞു. ഡോ. കെ വാസുകി ഐഎഎസ് അനുമോദന സന്ദേശം പറഞ്ഞു.

ഫോമ നാഷണല്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍, നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫാ. സിജു മുടക്കോടിയില്‍, ജഡ്ജി ഐറിസ് മാര്‍ട്ടിണസ്, റീജിയണ്‍ വുമണ്‍സ് ഫോറം ചെയര്‍ ആഷാ മാത്യു, ഫോമ സെന്‍ട്രല്‍ റീജിയണ്‍ വൈസ് ചെയര്‍ സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, സിബു കുളങ്ങര, പീറ്റര്‍ കുളങ്ങര, ബിജി എടാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോ. സാല്‍ബി പോള്‍  സ്വാഗതം പറഞ്ഞു. ജോഷി വള്ളിക്കളം എം.സിയായിരുന്നു.

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല‍കിയ പ്രദേശമാണ് ചിക്കാഗോ എന്നും അത് തുടര്‍ന്നും ഉണ്ടാകണമെന്നും ഫോമ നാഷണല്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഒരു വര്‍ഷം കൊണ്ട് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് 100 വിദ്യാര്‍ത്ഥികള്‍ക്ക് സഹായമായി ഇലക്ട്രിക് വീല്‍ചെയര്‍, സ്കൂട്ടര്‍, ഹിയറിംഗ് എയ്ഡ് എന്നിവ വിതരണം ചെയ്ത പീറ്റല്‍ കുളങ്ങരയെ ചടങ്ങില്‍ ആദരിച്ചു. 

ഒപ്പം ഫോമ നാഷണല്‍ കണ്‍വെന്‍ഷന് പിന്തുണ നല്‍കിയ സ്പോണ്‍സര്‍മാരെയും കിക്കോഫ് ചടങ്ങില്‍ ആദരിച്ചു

Central region FOMA Kickoff programe held in Chicago

More Stories from this section

family-dental
witywide