ഡല്‍ഹി: ലബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുത്തഹ്രീര്‍ എന്ന സംഘടന ഇന്ത്യയില്‍ നിരോധിച്ചു.1953-ല്‍ ജറുസലേമില്‍ രൂപീകരിച്ച അന്താരാഷ്ട്ര ഇസ്ലാമിക സംഘടനയായാണിത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) ഒന്നാം ഷെഡ്യൂളിലാണ് സംഘടനയെ ഉള്‍പ്പെടുത്തിയത്.
ഭീകരതയോട് ഒട്ടും സഹിഷ്ണുതയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയം പിന്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഹിസ്ബുത്തഹ്രീ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതായി അമിത് ഷാ അറിയിച്ചു.
”ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സംഘടനയാണിത്. ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്” ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു.
ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന, ഭീകര സംഘടനകളില്‍ ചേരുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതുള്‍പ്പെടെ വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഈ സംഘടന ഉള്‍പ്പെടുന്നതായും അമിത് ഷാ പറഞ്ഞു.