പഴയതുടിപ്പാറ ചാക്കോ സ്കറിയ നിര്യാതനായി

ഇടമറ്റം: പഴയതുടിപ്പാറ ചാക്കോ സ്കറിയ (കുഞ്ഞട്ടൻ-97) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രണ്ടിന് ഭവനത്തിൽ ആരംഭിച്ച് ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ പരേതയായ  അന്നമ്മ സ്കറിയ പ്ലാശനാൽ ഇല്ലത്തുപറമ്പിൽ കുടുംബാംഗം. മക്കൾ: പി എസ്. എലിയാമ്മ (റിട്ട. എച്ച്. എം, കെടിജെഎം എപിഎസ്, ഇടമറ്റം), മോളി ചാക്കോ (യുഎസ്എ), അൽഫോൻസി ജെയിംസ് (യുഎസ്എ), ടോംസി ലാൽ (യുഎസ്എ). മരുമക്കൾ: ഇ.ഡി. ജോസഫ് മണിയാക്കുപാറ(റിട്ട. സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്), മാത്യു ചാക്കോ പള്ളിത്തറയിൽ പുൽപ്പള്ളി (യുഎസ്എ), പരേതനായ മനോജ് ജയിംസ് മങ്ങാട്ട് ചെങ്ങളം (യുഎസ്എ), ലാൽ ജേക്കബ് പാലത്തിങ്കൽ ആലപ്പുഴ (യു എസ്എ). ഫാ.തോമസ് തുടിപ്പാറ  എസ് വിഡി പതന്റെ സഹോദരനാണ്. മൃതദേഹം ബുധന ഴ്ച രാവിലെ ഒൻപതിന് ഭവനത്തിൽ കൊണ്ടുവരും.