കണ്ണീരില്‍ക്കുതിര്‍ന്ന അപകടം : ചാലക്കുടി പുഴയില്‍ 5 പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു, 2 പേര്‍ മരിച്ചു

ചാലക്കുടി: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചുപെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. ഇവരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. ഒരാളെ രക്ഷ പെടുത്താനുമായി. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ രക്ഷപെട്ട് കരയ്ക്ക് നീന്തിഎത്തുകയും ചെയ്തു

എറണാകുളം പുത്തന്‍വേലിക്കരയിലാണ് അപകടമുണ്ടായത്. സമീപത്ത് തന്നെ താമസിക്കുന്ന പെണ്‍കുട്ടികളാണ് ഇന്ന് രാവിലെ 11 മണിയോടെ അപകടത്തില്‍പ്പെട്ടത്. പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാള്‍ അപകടനില തരണം ചെയ്തു.

കുട്ടികള്‍ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുകയായിരുന്ന ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ പാഞ്ഞെത്തി കുട്ടികളെ രക്ഷപെടുത്തി ആശുപത്രിയാലാക്കുകയായിരുന്നു.

More Stories from this section

family-dental
witywide