തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെ, ചണ്ഡിഗഡ് മേയര്‍ രാജിവെച്ചു; മൂന്ന് ആം ആദ്മി കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയിലേക്ക്

ന്യൂഡല്‍ഹി: ബിജെപി നേതാവ് കൂടിയായ ചണ്ഡിഗഢ് മേയര്‍ രാജിവെച്ചു. മേയര്‍ തിരഞ്ഞെടുപ്പിലെ ക്രമക്കേടില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് മേയര്‍ മനോജ് സോങ്കര്‍ ചണ്ഡീഗഡ് മേയര്‍ സ്ഥാനം രാജിവച്ചത്.

പ്രിസൈഡിങ് ഓഫീസര്‍ എട്ട് വോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നാണ് മനോജ് സോങ്കര്‍ മേയറായി തിരഞ്ഞെടുക്കപ്പട്ടത്. പ്രിസൈഡിങ് ഓഫീസര്‍ ബാലറ്റുകള്‍ അസാധുവാക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ സുപ്രിംകോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും മുമ്പാണ് അട്ടിമറി നീക്കം നടന്നിരിക്കുന്നത്. നീക്കത്തിന്റെ ഭാഗമായി മൂന്ന് ആം ആദ്മി പാര്‍ട്ടി കൗണ്‍സിലറര്‍മാരെ ബി.ജെ.പി സ്വന്തം കോട്ടയിത്തിലെത്തിച്ചു.

19 സീറ്റുകളാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടത്. എ.എ.പി കൗണ്‍സിലര്‍മാര്‍ ബി.ജെ.പി പക്ഷത്ത് ചേര്‍ന്നതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാലും ജയിക്കാനാവുമെന്ന അമിത ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം.

ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) കുല്‍ദീപ് കുമാറിനെ തോല്‍പ്പിച്ച് ഇന്ത്യാ ഗ്രൂപ്പിനെതിരായ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമായി മനോജ് കഴിഞ്ഞ വോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. എന്നാല്‍, കുല്‍ദീപിനു ലഭിച്ചതില്‍ 8 വോട്ട് അസാധുവാണെന്ന് വരണാധികാരി അനില്‍ മാസി പ്രഖ്യാപിച്ചതോടെ മനോജ് ജയിച്ചതും സംഗതി വിവാദമായതും. ഈ സംഭവത്തെ ജനാധിപത്യത്തിന്റെ കശാപ്പ് എന്നാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.

More Stories from this section

family-dental
witywide