ചന്ദ്രബാബു നായിഡുവിന്റെ ഭാര്യക്കും മകനും 5 ദിവസം കൊണ്ട് വർധിച്ചത് 580 കോടി രൂപയുടെ ആസ്തി

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യക്കും മകനും അഞ്ച് ദിവസം കൊണ്ട് 580 കോടി രൂപയുടെ ആസ്തി വർധന. നായിഡുവിന്റെ കമ്പനിയായ ഹെറിറ്റേജ് ഫുഡ്‌സിൻ്റെ ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 55 ശതമാനം ഉയർന്നതിനെ തുടർന്നാണ് സ്വത്ത് വർധിച്ചത്. ഓഹരി വില ഉയർന്നതിന് പിന്നാലെ കമ്പനിയുടെ പ്രൊമോട്ടറായ നായിഡുവിൻ്റെ ഭാര്യ നര ഭുവനേശ്വരിയുടെ ആസ്തിയിൽ 535 കോടി രൂപയുടെ വർധിച്ചു.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്റ്റോക്ക് വില 424 രൂപയിലായിരുന്നു. എന്നാൽ, ഫലം വന്നതിന് പിന്നാലെ, ഓഹരി 661.25 രൂപയിലേക്ക് കുതിച്ച് കയറി. 1992-ലാണ് ചന്ദ്രബാബു നായിഡു ഹെറിറ്റേജ് ഫുഡ്‌സ് സ്ഥാപിച്ചത്. ഡയറി, പുനരുപയോഗ ഊർജ്ജം എന്നിവയാണ് ബിസിനസ്.

നിലവിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ, എൻസിആർ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഹെറിറ്റേജിൻ്റെ പാലും പാലുൽപ്പന്നങ്ങളും വിപണിയിലുണ്ട്. മകൻ നാരാ ലോകേഷിന് ഹെറിറ്റേജ് ഫുഡ്‌സിൻ്റെ 1,00,37,453 ഓഹരികളുണ്ട്. ഓഹരി കുതിച്ചുയർന്നതിന് ശേഷം, ലോകേഷിൻ്റെ ആസ്തിയും 237.8 കോടി രൂപ ഉയർന്നു. ടിഡിപി മത്സരിച്ച 17 സീറ്റുകളിൽ 16ലും വിജയിച്ചു.

Chandrababu naidu’s wife wealth increase after election results

More Stories from this section

family-dental
witywide